Post Header (woking) vadesheri

ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന സി.രാജൻ(യു ഡി സി) സി.ഉണ്ണികൃഷ്ണൻ(അറ്റൻഡർ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്
ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.
ശ്രീവത്സം അനക്സ് കൃഷ്ണഗീതി ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant


സംഘടനയ്ക്കുവേണ്ടി വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു
യൂണിയൻ പ്രസിഡണ്ട് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു.
വി.കെ.മനോജ്കുമാർ(യു ഡി സി),ഡോ:എം.എൻ.രാജീവ്(ഹെൽത്ത് സൂപ്രവൈസർ),എം.കെ.അശോക് കുമാർ(എക്സിക്യൂട്ടീവ് എഞ്ചിനീയർ മരാമത്ത്),കെ.പി.സുരേഷ്(റേഡിയോ ഗ്രാഫർ) എന്നിവർ സംസാരിച്ചു
വിരമിക്കുന്നവർ മറുപടി

പ്രസംഗം നടത്തി.
യൂണിയൻ സെക്രട്ടറി നാരായണൻ ഉണ്ണി.ഇ.കെ സ്വാഗതവും വൈസ് പ്രസിഡണ്ട് ഏലംകുളം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു

Second Paragraph  Rugmini (working)