Post Header (woking) vadesheri

മമ്മിയൂരിൽ മഹാരുദ്രയജ്ഞം ജനുവരി ഒന്ന് മുതൽ

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞം 2026 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി താന്ത്രിക കർമ്മങ്ങളോടും കലാസംസ്കാരിക പരിപാടികളോടും കൂടി അതിരുദ്രയജ്ഞം നടത്തും.

Ambiswami restaurant

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറായക്കിയ യജ്ഞശാലയിൽ കേരളത്തിലെ പ്രമുഖ വേദ പണ്ഡിതന്മാർ 11വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം, ഇളനീർ, ചെറുനാരങ്ങനീര്, കരിമ്പിൻ നീര്, നല്ലെണ്ണ, തേൻ, നെയ്യ്, പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആവാഹിക്കും. തുടർന്ന് രാവിലെ ഉഷ:പൂജയ്ക്ക് ശേഷം ഈ ജീവകലശങ്ങളെ ശ്രീ മഹാദേവന് അഭിഷേകം ചെയ്യും.


ഇതോടനുബന്ധിച്ച് ശ്രീ മഹാവിഷ്ണു‌വിനും ഭഗവതിക്കും നവകാഭിഷേക വും കാലത്ത് നാഗങ്ങൾക്ക് നാഗപ്പാട്ട്, നാവോർപ്പാട്ട്, വൈകീട്ട് ബ്രഹ്മശ്രീ പാതിരി ക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മിക ത്വത്തിൽ സർപ്പബലി എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറഹോമം – സുകൃതഹോമം മഹാരുദ്രയജ്ഞത്തോടൊപ്പം 7 ദിവസങ്ങളിലായി നടത്തുന്നതാണ്.
മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി നടരാജ മണ്ഡപത്തിൽ രാവിലെ ഭക്തി പ്രഭാഷണം, വൈകീട്ട് വിവിധ കലാപരിപാടികളും അരങ്ങേറും. അഭിഷേകം, ചതുശ്ശതം, നിവേദ്യം എന്നിവ ഉണ്ടായിരിക്കും. നടരാജ മണ്ഡപത്തിൽ വിവിധ സംഘടനകളുടെ തിരുവാതിരക്കളി അരങ്ങേറും.

Second Paragraph  Rugmini (working)

ജനുവരി 8,9,10 തിയ്യതികളിൽ മമ്മിയൂർ ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ ദേശീയ സെമിനാർ നടക്കും. മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ‘സഹായഹസ്തം- ചികിത്സാസഹായ നിധി’ വിതരണവും ഉണ്ടാകും.

ഭാരവാഹികളായ എക്സിക്യുട്ടിവ് ഓഫീസർ എൻ. ഷാജി, ഓഫീസ് സൂപ്രണ്ട് പി.സി രഘുനാഥരാജ, ക്ഷേത്രം സൂപ്രണ്ട് കെ. ജ്യോതിശങ്കർ, പി.എസ് ബൈജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Third paragraph

ണ്.