
കെ എച്ച് ആർ എ വനിത സംഗമം

ഗുരുവായൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭവൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ വനിതാ സംഗമം സംഘടിപ്പിച്ചു. കെ എച്ച് ആർ എ എറണാകുളം ജില്ലാ വനിത വിംഗ് കൺവീനർ ആശാ ലില്ലി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

ഗുരുവായൂർ ഹോം സ്റ്റേയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ വനിതാ വിംഗ് പ്രസിഡന്റ് പ്രേമ പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി എം സുകുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു ലാൽ,

ഒ കെ ആർ മണികണ്ഠൻ, ജികെ പ്രകാശൻ, രവീന്ദ്രൻ നമ്പ്യാർ, രാധിക,റോഷിനി എന്നിവർ സംസാരിച്ചു. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷവും ആഘോഷവും നടന്നു.
