Post Header (woking) vadesheri

പോക്സോ, മലപ്പുറം സ്വദേശിയായ അദ്ധ്യാപകൻ അറസ്റ്റിൽ.

Above Post Pazhidam (working)

കുന്നംകുളം : ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.

Ambiswami restaurant

ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായിരുന്നു പീഡനം. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു ഇയാള്‍

സ്‌കൂളിലെ ഏഴ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Second Paragraph  Rugmini (working)

താല്‍ക്കാലിക അധ്യാപകനായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.