Post Header (woking) vadesheri

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: ജയിലില്‍ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതല്‍ ദിവസം ജയിലില്‍ കിടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ചത്.

Ambiswami restaurant

താന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന ബോധ്യത്തിലാണ് തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലില്‍ ഇട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജയില്‍ മോചിതാനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സ്വാമി അയ്യപ്പനാണേ, മഹാത്മഗാന്ധിയാണേ തന്റെ രണ്ട് മക്കളാണേ സത്യം ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്; ഒരിക്കലും കള്ളത്തേ കള്ളം കൊണ്ട് ജയിക്കാന്‍ ആകില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ഇരുട്ടിനെ ഇരുട്ട് കൊണ്ട് തോല്‍പ്പിക്കാനാവില്ല, വെളിച്ചം കൊണ്ടേ തോല്‍പ്പിക്കാനാകൂ. വെറുപ്പിനെ സ്‌നേഹവും ബഹുമാനം കൊണ്ടേ തോല്‍പ്പിക്കാനാകൂ. എനിക്ക് നോട്ടീസ് തരാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Second Paragraph  Rugmini (working)