Post Header (woking) vadesheri

ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫിന് വൻ മുന്നേറ്റം

Above Post Pazhidam (working)

ചാവക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യു ഡി എഫ് വൻ തിരിച്ചു വരവ് നടത്തി. പ തീ റ്റാണ്ടുകൾ ആയി ഇടത് പക്ഷം ഭരിച്ചിരുന്ന പുന്നയൂർകുളം പഞ്ചായത്തിൽ യു ഡി എഫ് മിന്നും വിജയമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ തവണ നഷ്ടപെട്ട പുന്നയൂർ പഞ്ചായത്തും, ഒരുമനയൂർ പഞ്ചായത്തും യു ഡി എഫ് തിരിച്ചു പിടിച്ചു.

Ambiswami restaurant

അത് പോലെ ഇടത് പക്ഷത്തിന്റെ കയ്യിൽ ഇരുന്ന വടക്കേകാട് ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും യു ഡി എഫ് തൂക്കി യെടുത്തു. യു ഡി എഫിന്റെ കയ്യിൽ ഉണ്ടായിരുന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ ഭരണം നില നിർത്താനും സാധിച്ചു.  യു ഡി എഫ് മുന്നേറ്റത്തിലും എങ്ങണ്ടിയൂർ പഞ്ചായത്തും ഗുരുവായൂർ, ചാവക്കാട് നഗര സഭകളും എൽ ഡി എഫ് നിലനിർത്തി.

ചാവക്കാട് ശക്തമായ നേതൃത്വം ഇല്ലാതെ പോയതാണ് വീണ്ടും ഇടതു പക്ഷത്തിന് അധികാരം ലഭിക്കാൻ കാരണം സിപിഎംന്റെ കുത്തക സീറ്റുകൾ പിടിച്ചെടുത്തു വെങ്കിലും ഗ്രൂപ്പ് കളിച്ച് കയ്യിൽ ഉണ്ടായിരുന്ന സീറ്റുകൾ കളഞ്ഞു കുളിക്കുകയായിരുന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി സുരേന്ദ്രൻ വലിയവോട്ടിനാണ് പരാജയപെട്ടത്. സി പി എം ജില്ലാ സെക്രട്ടറിയുടെ വാർഡിലും യു ഡി എഫ് ആണ് വിജയിച്ചത്.

Second Paragraph  Rugmini (working)