Post Header (woking) vadesheri

വിജയ് ദിവസ് ആചരണം16ന്.

Above Post Pazhidam (working)

ഗുരുവായൂർ :  പൈതൃകം സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിജയ് ദിവസ് ആചരണം ഡിസംബർ 16 നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചന നടത്തിയോഗം ആരംഭിക്കും.

First Paragraph Jitesh panikar (working)

അമർ ജവാൻ സ്തൂപം തയ്യാറാക്കും. ലെഫ്റ്റ്നന്റ് കേണൽ സി കെ ബാബു ഉദ്ഘാടനം നിർവഹിക്കും.
കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് രാഷ്ട്രപതിയിൽ നിന്നും വൈ എസ് എം പുരസ്കാരം ലഭിച്ച ബ്രിഗേഡിയർ സുബ്രഹ്മണ്യൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.

സൈന്യത്തിൽ പ്രത്യേകം സേവനം നൽകിയ സർജന്റ്: മനോജ്, ഹവിൽദാർ :രവീന്ദ്രനാഥൻ, സർജന്റ് :ജയകൃഷ്ണൻ എന്നിവരെ ആദരിക്കും. മേജർ സ്റ്റജു മാസ്റ്ററുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളുടെ പരേഡും നടക്കും. സൈനിക സേവാ സമിതി ചെയർമാൻ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ എൻ എ, കെ കെ വേലായുധൻ, അഡ്വക്കറ്റ് രവിചങ്കത്ത്, സുഗതൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.