
ഗുരുവായൂർ ഉത്സവം, തിരുവാതിരകളി അവതരിപ്പിക്കാൻ അപേക്ഷിക്കാം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ( guruvayurdevaswom.in ) വഴി അപേക്ഷ ക്ഷണിച്ചു തപാൽ വഴിയോ ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല .

2026 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കും. തിരുവാതിരക്കളി / കൈക്കൊട്ടിക്കളി അവതരണത്തിന് ഓരോ ടീമിനും 12 മിനിട്ട് അനുവദിക്കും. ഒരു സംഘത്തിൽ 12 പേർക്ക് മാത്രം പങ്കെടുക്കാം.
പാരമ്പര്യ രീതിയിലുള്ള തിരുവാതിര അവതരണം മാത്രമെ വേദിയിൽ അനുവദിക്കൂ.
തിരുവാതിരക്കളിക്ക് മുമ്പോ ശേഷമോ സ്റ്റേജിൽ വെച്ച് ഫോട്ടോ എടുക്കുവാൻ അനുമതിയില്ല.
പിന്നൽ തിരുവാതിര കളിക്കുന്നതിന് അനുവാദമില്ല.
.ദേവസ്വത്തിൽ നിന്നും Whatsapp/E-mail ചെയ്ത് നൽകുന്ന കത്തിന്റെ പകർപ്പുമായി അനുവദിച്ച സമയത്തിന് 30 മിനിട്ട് മുമ്പ് രജിസ്ട്രേഷൻ കൗണ്ടറിൽ ഹാജരാകേണ്ടതാണ്.

രജിസ്ട്രേഷൻ കൗണ്ടറിൽ പ്രവ്യത്തിയെടുക്കുന്ന ഉദ്യോഗസ്ഥർ യഥാസമയം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ഉത്സവത്തോടനുബന്ധിച്ച് തിരുവാതിരകളി അവതരിപ്പിക്കാൻ എത്തുന്ന സംഘങ്ങൾക്ക് താമസം, ഭക്ഷണം, യാത്ര ചെലവ്, പ്രതിഫലം എന്നിവ ദേവസ്വത്തിൽ നിന്ന് നൽകില്ല.
തിരുവാതിരക്കളി അവതരിപ്പിക്കാൻ ദേവസ്വം നൽകുന്ന തീയതി, സമയo എന്നിവയിൽ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല.
