


പാവറട്ടി: തെരെഞ്ഞെടുപ്പ് പ്രവർത്തനത്തനത്തിൻ്റെ ഭാഗമായി നടന്ന എളവള്ളി പഞ്ചായത്ത് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടതു സ്ഥാനാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു.എളവള്ളി പഞ്ചായത്ത് 9-ാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി ടി സി മോഹനനാണ് പരിക്കേറ്റത്. രാത്രി എട്ട് മണിയോടെ സ്വന്തം ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
കൈയിനും കാലിനും പരിക്കേറ്റത്തിനെ തുടർന്ന് തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
വലത്തേ കൈയിൻ്റ് ചെറുവിരലിലെ മുറിഞ്ഞതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
വലത് കാൽമുട്ടിനും കാര്യമായ പരികേറ്റിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ കഴിയും മെന്നാണ് ഡോക്ടർമാർ പറയുന്നത്.അപകടം വിവരം അറിഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് ആശുപത്രിയിൽ എത്തി സ്ഥാനാർത്ഥി ടി സി മോഹനനെ സന്ദർശിച്ചു.നേതാക്കളായ ഷാജി കാക്കശ്ശേരി, ടി ഗോപി ഭാസൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പ്രചരണം പ്രവർത്തനം അവസാനിക്കാനിരിക്കെ അപകടം ഉണ്ടായത്.
