
ആളില്ലാത്ത വീടുകൾ കവർച്ച ചെയ്യുന്ന അന്യ സംസ്ഥാന മോഷ്‌ടാക്കൾ അറസ്റ്റിൽ

ചാവക്കാട് : ദേശീയ പാത കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആളുകൾ ഇല്ലാത്ത വീടുകൾ കുത്തി പൊളിച്ച് ബാത്റൂം ഫിറ്റിംഗ്സും, ഗ്യാസ് സിലിണ്ടറും, ബാറ്ററിയും മറ്റും മോഷണം നടത്തുന്ന അന്യസംസ്ഥാന മോഷ്ടാക്കളായ രണ്ടു പേർ അറസ്റ്റിൽ

ചേറ്റുവയിലുള്ള ആക്രി കച്ചവടത്തിൻ്റെ മറവിൽ മോഷണം നടത്തുന്ന ആസ്സാം സ്വദേശി ഹബിസുൽ റഹ്മാൻ (30 ), ഡെൽഹി സ്വദേശി യൂനസ് (24) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ വി.വി വിമലിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ച്യ്തത് .

സബ് ഇൻസ്പെക്ടർമാരായ ബാസിത്, ഫൈസൽ, മനോജ് . അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അൻവർ സാദത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രജിത്, റോബർട്ട് ,അനൂപ്, അരുൺ ജി , മുജീബ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
