
ജിയോ ഫോക്സിന് കോൺഗ്രസ് അംഗതത്വം നൽകി

പാവറട്ടി : സി.പി.ഐ.എമ്മിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് കോൺഗ്രസിൽ ചേർന്ന ജിയോ ഫോക്സിന് പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു.
ചാ’ലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമത്തിലാണ് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രാഥമിക അംഗത്വം നൽകിയത്.
ജിയോ ഫോക്സിനൊപ്പം കോൺഗ്രസ്സിൽ ചേർന്ന മനോജ് വാഴപ്പിലാത്തിനും പ്രാഥമിക അംഗത്വം വിതരണം ചെയ്തു.
തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനായി.
എ.ഐ.സി.സി. സെക്രട്ടറി ടി.എൻ.പ്രതാപൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ എം.പി.വിൻസെന്റ്,
ജോസ് വള്ളൂർ,ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി. സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്,ഷാജി കോടൻകണ്ടത്ത്,സുനിൽ അന്തിക്കാട്,ജില്ലാ സെക്രട്ടറി കെ.കെ.ബാബു എന്നിവർ പ്രസംഗിച്ചു.

