Post Header (woking) vadesheri

തിരഞ്ഞെടുപ്പിൽ ചട്ടലംഘനം നടത്തി ദേവസ്വം ചെയർമാൻ , കമ്മീഷന് പരാതി നൽകി യു.ഡി. എഫ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ : വി കെ വിജയൻ സത്യപ്രതിജ്ഞ ലംഘനം നടത്തി . തദ്ദേശ തെരഞ്ഞടുപ്പിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾക്ക് മൂന്നാം കിട രാഷ്ട്രീയക്കാരെപോലെ വോട്ടു തേടി വീടുകൾ തോറും അലയുകയാണ് . ഇത് സംബന്ധിച്ച് യു ഡി എഫ് സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകി . ആദ്യമായാണ് ഒരു ദേവസ്വം ബോർഡ് ചെയർ മാൻ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി വോട്ടു തേടി അലയുന്നത്. ദേവസ്വം ചെയർമാന്റെ ബോർഡ് വെച്ച കാറിലാണ് നഗര സഭ ആയുർവ്വേദ ആശുപത്രിക്ക് പിറകിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയത്

Ambiswami restaurant

ദേവസ്വം ബോർഡിലേക്ക് രാഷ്ട്രീയ നിയമനം ആണെങ്കിലും ഔദ്യോദിക പദവികൾ രാജി വെച്ച ശേഷമാണു ദേവസ്വം ഭരണ സമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് . ഭരണ സമിതി അംഗമായാൽ എല്ലാ വരെയും സമന്മാരായി കാണണം എന്നാണ് ദേവസ്വം നിയമം അനുശാസിക്കുന്നത് . അതിന്റെ നഗ്നമായ ലംഘ നമാണ് ഡോ : വിജയൻ നടത്തിയിരിക്കുന്നത് . തങ്ങളുടെ സ്ഥാനാർഥി വിജയിച്ചാൽ ക്ഷേത്ര ദർശനത്തിന് സൗകര്യം ചെയ്തു തരാം എന്ന് ഫ്ളാറ്റുകളിലെ വോട്ടർമാർക്ക് ഉറപ്പ് നൽകിയാണത്രെ വോട്ട് തേടുന്നത്.

Second Paragraph  Rugmini (working)

ദേവസ്വം നിയമത്തിലെ അജ്ഞത കുറവ് കൊണ്ടാണ് പരസ്യ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് കരുതാൻ കഴിയില്ല . അദ്ദേഹം മുൻ കലാലയ അധ്യാപകനും ഡോക്ടറേറ്റും കരസ്ഥമാക്കിയ വിചക്ഷണനും ,പ്രഭാഷക പ്രഗത്ഭനും കൂടിയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം തനിക്ക് ഒന്നും സംഭവിക്കില്ല എന്ന ധാർഷ്ട്യമാണ് ചെയർമാനെ ഇത്തരം പ്രവർത്തിയിലേക്ക് എത്തിച്ചത് എന്ന് കരുതുന്നു . തിരുവിതാം കൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ ആണ് അദ്ദേഹത്തിന്റെ മാതൃക എന്ന സംശയം ആണ് ഉയരുന്നത്.

Third paragraph

ദേവസ്വം ചെയർ മാൻ സ്ഥാനത്ത് ഇരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ച ഡോ : വിജയൻ എത്രയും പെട്ടെന്ന് രാജി വെച്ച് ഒഴിയണമെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർ മാൻ കെ ഉദയൻ ആവശ്യപ്പെട്ടു