ചാവക്കാട് ആലുംപടി വാർഡിൽ യു ഡി എഫിന് സ്ഥാനാർത്ഥിയില്ല : ജോസഫ് ടാജറ്റ്

ഗുരുവായൂർ : ചാവക്കാട് നഗര സഭയിലെ ആലും പടി വാർഡിൽ യു ഡി എഫിന് സ്ഥാനാർഥി ഇല്ലെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു ; ഗുരുവായൂർ നഗരസഭ യിലെ യു ഡി എഫ് മാനിഫെസ്റ്റോ പുറത്തിറങ്ങുന്ന ചടങ്ങിൽ എത്തിയ പ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് യു ഡി എഫ് സ്ഥാനാർഥി ആകാൻ എട്ടാം വാർഡിലെ മുൻ കൗൺസിലർ ബേബി വർഗീസും ഗുരുവായൂർ അർബൻ ബാങ്ക് ഡയറ്കടർ ഷോബി ഫ്രാൻസിസും ആണ് മല്സരിച്ചത്

ജില്ലാ തലത്തിൽ തീരുമാനം ആകാഞ്ഞതിനെ തുടർന്ന് വിഷയം സംസ്ഥാന കമ്മറ്റിക്ക് വിടുകയായിരുന്നു . . സംസ്ഥാന കമ്മറ്റി രണ്ടു പേർക്കും സീറ്റ് നിഷേധിച്ച ശേഷം ബൂത്ത് പ്രസിഡ്ന്റിനെ ഭാര്യയെ സ്ഥാനാർഥി ആയി നിശ്ചയിച്ചു കൈപ്പത്തി ചിന്ഹം അനുവദിച്ചു . എന്നാൽ ബേബി വർഗീസിനെ സ്ഥാനാർഥി ആക്കാൻ വേണ്ടി ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസ്സ് ചിഹ്‌നം ലഭിച്ച ആളെ കൊണ്ട് നാമനിർദേശ പത്രിക പിൻവലിപ്പി ക്കുകയായിരുന്നു . എന്നാൽ മത്സര രംഗത്ത് നിന്ന് പിന്മാറാൻ ഷോബിയും തയ്യാറാകാതിരുന്നതോടെ ആണ് പ്രശ്നം ഗുരുതരമായത് .

രണ്ടു സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിക്കുമ്പോൾ ഷോബിക്ക് ലഭിക്കുന്ന മുൻതൂക്കം ഇല്ലാതാക്കാൻ വേണ്ടിയാണു യു ഡി എഫ് സ്ഥാനാർഥി ബേബി വർഗീസ് ആണെന്ന തരത്തിൽ ഗ്രൂപ്പ് നേതാക്കൾ പത്ര കുറിപ്പ് ഇറക്കിയയതെന്നാണ് ആരോപണം . ഇതാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയോടെ ഇല്ലാതായത്
തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും കോൺഗ്രസ് നേതാക്കൾക്ക് ഗ്രൂപ്പ് കളിച്ചു സമയം കളയാനാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത് .

മറ്റൊരു തിരഞ്ഞെടുപ്പിലും കാണാത്ത രീതിയിലുള്ള പടല പിണക്കങ്ങൾ സി പിഎമ്മിൽ കത്തി നിൽക്കുന്ന സമയത്ത് അത് ഉപയോഗപ്പെടുത്താൻ ഒരു താല്പര്യവും ചവക്കാ ട്ടെ കോൺഗ്രസ് നേതൃത്വത്തിനില്ല . നഗര സഭ ചെയർ മാൻ ഷീജ പ്രശാന്ത് മത്സരിക്കുന്ന വാർഡിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം പ്രതിഷേധിച്ചു ഇറങ്ങി പോയിരുന്നു സ്ഥാനാർത്ഥിയെ നൂലിൽ കെട്ടി ഇറക്കുന്നതിനെയുള്ള പ്രതിഷേധമായിരുന്നു . ഇത് തന്നെയാണ് പള്ളി താഴം വാർഡിലും , മടെകടവ് വാർഡിലും സംഭവിച്ചത്.
തിരുവത്ര മേഖലയിൽ മത്സരിക്കുന്ന ഒരു ഏരിയ കമ്മറ്റി അംഗത്തിന് സീറ്റ് നിഷേധിക്കാനുള്ള കടുത്ത ശ്രമമാണ് നടത്തിയത് . മേഖലയിലെ നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പരാജയപെടുത്തുമെന്ന ഭീഷണി ഉയർത്തിയതുടെയാണ് അദ്ദേഹത്തിന് സീറ്റ് നൽകിയതത്രെ . കോൺഗ്രസ് വിട്ട് സി പി എമ്മിൽ രാഷ്ട്രീയ അഭയം തേടിയ യതീന്ദ്ര ദാസിന് പാർട്ടി ചിന്ഹം നൽകിയതിലും സി പി എം പ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യസം ഉണ്ട് .കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിയിൽ അഭിരമിച്ചിരിക്കുന്നത് കൊണ്ട് കാര്യമായ ഭീഷണി ഇല്ലെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ .
