
നവീകരിച്ച ദേവസ്വം ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : കുറൂരമ്മയുടെ പേരിലുള്ള ക്ഷേത്രംപടിഞ്ഞാറെ നടയിലെ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു.. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ ഇവിടെ താമസിക്കാം. മാത്രമല്ല ദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാനും ദേവസ്വം അവസരമൊരുക്കും. മറ്റ് ദേവസ്വം റെസ്റ്റ് ഹൗസുകളിലും ഈ സൗകര്യം ഭാവിയിൽ ഏർപ്പെടുത്താനും ആലോചനയുണ്ട്.

നവീകരിച്ച ശ്രീകൃഷ്ണ റെസ്റ്റ് ഹൗസിൻ്റെ ഉത്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നാട മുറിച്ച് നിർവ്വഹിച്ചു.
ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, കെ.പി.വിശ്വനാഥൻ , മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി.രാധിക, എം രാധ,
മരാമത്ത് വിഭാഗം എഞ്ചിനീയർ മാരായ
എം വി രാജൻ ,എം.കെ.അശോക് കുമാർ, ഇ.കെ. നാരായണൻകുട്ടി, അനൂപ് കൃഷ്ണൻ, എച്ച് എസ് രാജീവ് എം എൻ, വിമൽ ജി നാഥ്, മാനേജർ ഷാജു ശങ്കർ, അസി.മാനേജർ മാരായ സത്യൻ, ജിഷഎന്നിവർ സന്നിഹിതരായി. റെസ്റ്റ് ഹൗസ് വൈകാതെ തന്നെ ഭക്തജനങ്ങൾക്ക് തുറന്ന് നൽകും.

പരമ്പരാഗത രീതിയിൽ ആകർഷണീയമായ ലാൻഡ്സ്‌കേപ് പ്രവർത്തികളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നിർവ്വഹിച്ചവരെ ചടങ്ങിൽ ആദരിച്ചു
