
ഏകാദശി വൃതംനോറ്റ ആയിരങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു.

ഗുരുവായൂര്‍: ഏകാദശി വൃതംനോറ്റ ആയിരങ്ങള്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ ഉപവിഷ്ടരായിരുന്ന അഗ്നിഹോത്രികള്‍ക്ക് മുന്നില്‍ ദ്വാദശിപ്പണം സമര്‍പ്പിച്ച്, നമസ്‌കരിച്ച് . അഗ്നിഹോത്രികളുടെ അനുഗ്രഹമേറ്റുവാങ്ങി . ഗുരുവായൂര്‍ ഏകാദശിയുടെ പൂര്‍ത്തീകരണം, ദ്വാദശിപ്പണ സമര്‍പ്പണത്തോടും, ദ്വാദശി ഉൗട്ടാടേയുമുള്ള ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയാണ് സമാപിച്ചത്.

പുലര്‍ച്ചെ 12.05-ന് ആരംഭിച്ച ദ്വാദശിപ്പണ സമര്‍പ്പണം രാവിലെ 9-മണിവരെ തുടര്‍ന്നു. ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികരായ വല്ലഭന്‍ അക്കിത്തിരിപ്പാട്, ശ്രീകണ്ഠന്‍ സോമയാജിപ്പാട്, ഭട്ടിപ്പുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട് പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികന്‍ ഹൃഷികേശന്‍ സോമയാജിപ്പാട്, ആരൂര്‍ ഭട്ടതിരി വാസുദേവന്‍ സോമയാജിപ്പാട്, വെളളാംപറമ്പ് മിഥുന്‍ അടിതിരിപ്പാട്, ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവില്‍ പഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് എന്നിവര്‍ ദ്വാദശിപണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.

അഭീഷ്ടകാര്യ സിദ്ധിയ്ക്കും, ദുരിത നിവാരണത്തിനും, പ്രപഞ്ച ശ്രേയസ്സിനും വേണ്ടിയാണ് ഏകാദശി വൃതം നോറ്റവര്‍ ദ്വാദശിപണം സമര്‍പ്പിയ്ക്കുന്നത്. ദ്വാദശിപ്പണ സമര്‍പ്പണത്തില്‍ 15,28,515/-രൂപ ദക്ഷിണയായി ലഭിച്ചു . ദക്ഷിണയായി വന്ന രൂപയിലെ നാലില്‍ ഒരു ഭാഗം ശ്രീഗുരുവായൂരപ്പനും, ബാക്കിവരുന്ന ഭാഗം പങ്കെടുത്ത മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികള്‍ വിഭജിച്ചെടുത്തു . യാഗശാലകളില്‍ അഗ്നിഹോത്രിയാഗം നടത്തി അഗ്നിയെ കെടാതെ സൂക്ഷിയ്ക്കു അഗ്നിഹോത്രിമാരാണ് ദ്വാദശിപണം സ്വീകരിച്ച് ഭക്തജനങ്ങളെ അനുഗ്രഹിയ്ക്കാന്‍ ഗുരുവായൂരില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ സന്നിഹിതരായത്. ദ്വാദശിപ്പണ സമര്‍പ്പണത്തിനായി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്ര നട അടയ്ക്കുവോളം ഭക്തജനസമുദ്രമായിരുന്ന. ദക്ഷിണ സ്വീകരിയ്ക്കാനെത്തിയ അഗ്നിഹോത്രികള്‍ക്ക്, ദേവസ്വം വസ്ത്രവും, ദക്ഷിണയും നല്‍കി.

ദ്വാദശിപ്പണ സമര്‍പ്പണത്തിന് ശേഷം ഭക്തര്‍ക്കായി ക്ഷേത്രം അന്നലക്ഷ്മി ഹാളിലും, അതിനോട് ചേര്‍ന്ന പന്തലിലുമായി നടന്ന ദ്വാദശി ഊട്ടില്‍ പതിനായിരത്തോളം ഭക്തര്‍ പങ്കെടുത്തു. കാളന്‍, ഓലന്‍, വറുത്തുപ്പേരി, എലിശ്ശേരി, മോര്, പപ്പടം, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയായിരുന്നു, ഭക്തര്‍ക്കായി ദേവസ്വം ഒരുക്കിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, കെ.പി. വിശ്വനാഥന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ എന്നിവര്‍ ദ്വാദശി പണം സമര്‍പ്പണത്തില്‍ സന്നിഹിതരായി.
നാളെ ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ഇന്ന് ത്രയോദശി ഊട്ട് നല്‍കുന്നത്. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തും.
