ഗുരുവായൂർ ക്ഷേത്രത്തിൽ ദേവഹിതമല്ല കോടതി ഹിതമാണെന്ന് ചെയർമാൻ , പുറത്ത് ഹൈക്കോടതി ഉത്തരവിന് പുല്ലുവില

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്നത് ദേവഹിതമല്ലെന്നും കോടതി ഹിതമാണെന്നും ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ . ഏകാദശി ദിവസം ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മാറ്റുന്നത് ദേവന് ഹിതകരമാണെന്ന് കണ്ടെന്നും എന്നാൽ കോടതിക്ക് ഹിതകരമല്ലാത്തത് കൊണ്ടാണ് ഉദയാസ്തമന പൂജ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Poonthanam

ക്ഷേത്രം തന്ത്രി “പൂ പ്രശ്‌നം” നടത്തിയപ്പോൾ ഏകാദശി ദിവസം ഉദയാസ്തമന പൂജ മാറ്റി വെക്കുന്നത് ദേവന് ഹിതമെന്നാണ് കണ്ടത് എന്ന് ദേവസ്വത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഉദയാസ്തമന പൂജ മാറ്റുന്നതിനെതിരെ മറ്റു തന്ത്രി കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി ഉത്തരവ് നൽകിയത് ..

Vasudev Inn

അതേ സമയം മറ്റൊരു സ്ഥലത്ത് കോടതിക്ക് ഹിതകര മല്ലാത്ത കാര്യം ചെയ്യാൻ ദേവസ്വത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല . ദേവസ്വത്തിന്റെ നടപന്തലുകളിലും , കിഴക്കേ നടയിലെ മഞ്ജുളാൽ വരെ യുള്ള ദേവസ്വം റോഡിലും യാതൊരു വിധ തെരുവ് കച്ചവടവും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളപ്പോഴാണ് അതിനെ ധിക്കരിച്ചു വഴിവാണിഭം നടത്താൻ ദേവസ്വം അനുമതി നൽകിയിരിക്കുന്നത് .

First Paragraph Jitesh panikar (working)
Rugmani 700-200

. പാർട്ടിയുടെ സമ്മർദ്ദമാണ് ഹൈക്കോടതി വിധി ധിക്കരിക്കാൻ കാരണം എന്നാണ് പുറത്തു വരുന്ന വിവരം . വാഹനങ്ങൾക്ക് പോകാനോ ,അയ്യപ്പന്മാർക്ക് നടക്കാനോ കഴിയാത്ത രീതിയിലാണ് വഴിയോര കച്ചവടം തകൃതിയായി നടക്കുന്നത് . ഔട്ടർ റിംഗ് റോഡിൽ വൺവേ ഏർപ്പെടുത്തിയതോടെ ഈ വഴിയാണ് വാഹനങ്ങൾ കടന്നു വരുന്നത് .രാത്രിയിൽ വൻ ഗതാഗത കുരുക്ക് ആണ് എപ്പോഴും ഉണ്ടാകുന്നത് . ആയിര കണക്കിന് തെ രുവ കച്ചവടക്കാരാണ് ശബരിമല സീസണിൽ ഗുരുവായൂരിൽ എത്തിയിട്ടുള്ളത് .

പണ്ട് സീസണിൽ വരുന്ന കച്ചവടകാർക്ക് വേണ്ടി ഇടപെട്ടിരുന്നത് തൃശ്ശൂരിലെ പ്രഗൽഭനായ അഭിഭാഷകൻ ആയിരുന്നു . വലിയൊരു തുകയാണ് അഭിഭാഷകന് സീസൺ കച്ചവടക്കാർ കൊടുത്തിരുന്നത് . അഭിഭാഷകൻ ജില്ലാ പോലീസ് ഓഫീസുമായി ബന്ധപെട്ടാണ് അന്നത്തെ ഗുരുവായൂർ പോലീസിനെ കൺട്രോൾ ചെയ്തിരുന്നതത്രെ . പോലീസ് റോഡിൽ നിന്ന് സാ ധനങ്ങൾ എടുത്തു കൊണ്ടുപോയാൽ ഉടൻ തൃശ്ശൂരിൽ നിന്നും വിളി വരു മായിരുന്നു.

ഇപ്പോൾ ഇതിന്റെ നിയന്ത്രണം പാർട്ടി നേരിട്ട് എടുത്ത് വലിയ ഒരു വരുമാന സ്രോത സാക്കി മാറ്റിയിരിക്കുകയാണ് .വലിയ വാടകയും , നികുതിയും നൽകി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കാണ് ഇത് കൊണ്ട് ഏറെ വ്യാപാര നഷ്ടം . വ്യാപാരികളു ടെ ക്ഷേമത്തിനായി ഗുരുവായൂരിൽ രണ്ട് സംഘടനകൾ മത്സരിച്ചു രംഗത്ത് ഉണ്ടെങ്കിലും ഇതെല്ലം കണ്ടില്ലെന്നു നടിക്കുകയാണ് എന്ന് വ്യാപാരികളുടെ പരാതി .