
യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ നിർവ്വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.


നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, നേതാക്കളായ ആർ രവികുമാർ, ആർ വി ജലീൽ, കെ. പി എ റഷീദ്, തോമസ് ചിറമ്മൽ,ഒ കെ ആർ മണികണ്ഠൻ, ആൻ്റോ തോമസ്, സി എസ് സൂരജ്,

ആർ എ അബൂബക്കർ, ഗോകുൽ ഗുരുവായൂർ, ജലീൽ പുക്കോട്, ടി എൻ മുരളി, ബാലൻ വാറനാട്ട് എന്നിവർ പ്രസംഗിച്ചു.
