
വയോധികന്റെ ഫോൺ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : ഫോൺ ചെയ്യാൻ എന്ന വ്യാജേന വയോധികന്റെ ഫോൺ വാങ്ങി കടന്നുകളഞ്ഞ പ്രതി ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ കർണം കോട്ട ബസാറിൽ കിഴക്കേത്തല മണികണ്ഠൻ (43) ആണ് പിടിയിലായത് .


കഴിഞ്ഞ 22 ന് ഉച്ചക്ക് 1 മണിയോടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തു നിൽക്കുകയായിരുന്ന ചെമ്മണ്ണൂർ സ്വദേശിയായ രവി (61 )യുടെ മൊബൈൽ ഫോൺ ആണ് തട്ടിയെടുത്തത് .. മൊബൈൽ ഫോൺ ചൊവ്വല്ലൂർ പടിയിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.

ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി . അജയകുമാർ, എ എസ് ഐ മാരായ സാജൻ.കെ ., എസ് സി പി ഒ സാജൻ എൻ പി , അരുൺ.ഡി , ശ്രീനാഥ്, സി പി ഒ റമീസ് എന്നിവരും ഉണ്ടായിരുന്നു
