Post Header (woking) vadesheri

ഭാഗവത കഥകൾ ക്ഷേത്രം ചുറ്റുമതിലിൽ ചുമർ ചിത്രങ്ങളാകും.

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്രത്തിലെ പുറത്തെ ചുറ്റുമതിലിൽ ഭാഗവത കഥകൾ ചുമർചിത്രങ്ങളായി ചിത്രീകരിക്കും.ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥകളാണ് ചുമർചിത്രങ്ങളായി വിടരുക. വരയുടെ ഉദ്ഘാടനം ഇന്ന് നടന്നു.
ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയനും ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാടും ചേർന്നു ശംഖിന്റെ ചിത്രത്തിൽ മഞ്ഞ നിറം നൽകി രചനക്ക് തുടക്കം കുറിച്ചു.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്‌, കെ. പി. വിശ്വനാഥൻ, മനോജ്‌. ബി. നായർ, കെ.എസ്. ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓ. ബി. അരുൺകുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ എം. എൻ. രാജീവ്‌, ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ നളിൻ ബാബു, ഇൻസ്‌ട്രക്ടർ ബബിഷ് യു. വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെ. യു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചുമർചിത്ര രചനയിൽ ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും കോഴ്സ് കഴിഞ്ഞ സീനിയർ കലാകാരന്മാർ ആണ് രചനയിൽ പങ്കെടുക്കുന്നത് . വരയ്ക്കുന്ന കലാകാരന്മാരോടൊപ്പം ചുമർചിത്ര പഠന കേന്ദ്രത്തിലെ മുഴുവൻ വിദ്യാർഥികളും സഹായികളായി രചനയിൽ പങ്കെടുക്കുന്നുണ്ട്.

Second Paragraph  Rugmini (working)