Post Header (woking) vadesheri

അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ സ്ഥാനാര്‍ഥി

Above Post Pazhidam (working)

തൃശ്ശൂര്‍: മുൻ എംഎല്‍എ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അ‍നില്‍ അക്കര. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്‍റായി. ഈ കാലയളവിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിരുന്നു,

Ambiswami restaurant

2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി. 2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.2021 ൽ 15,000 ത്തോളം വോട്ടിന്‍റെ പരാജയം ഏറ്റുവാങ്ങി. 2000 ൽ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിനായിരുന്നു വിജയം. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം നേടി. 2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

Second Paragraph  Rugmini (working)