
ഗുരുവായൂർ ദേവസ്വം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി ആക്ഷേപം

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ദേവസ്വം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘി ച്ചതായി ആക്ഷേപം . വിശേഷാൽ കച്ചേരിക്ക് ശേഷം സംഗീതജ്ഞരെ നഗര സഭ ചെയർ മാൻ എം കൃഷ്ണദാസിനെ കൊണ്ട് ആദരിപ്പിച്ചു എന്നാണ് ആക്ഷേപം . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഇത്തരം പരിപാടികളിൽ നഗര സഭ ചെയർമാനെ പങ്കെടുപ്പിക്കാൻ ദേവസ്വം അനുവദിക്കാൻ പാടില്ലാത്തതാണ് , ഇതിനു പുറമെ സംഗീതമണ്ഡപത്തിൽ ആചാരം ലംഘനം കൂടി ഇവർ നടത്തി . എന്ന ആക്ഷേപം കൂടി ഉയർന്നിട്ടുണ്ട് . നഗര സഭ ചെയർമാനും , അഡ്മിനിസ്ട്രേറ്ററും ഷർട്ട് ധരിച്ചാണ് സംഗീത മണ്ഡപത്തിൽ പ്രവേശിച്ചത്

ചെമ്പൈ സംഗീത മണ്ഡപത്തിൽ ക്ഷേത്രാചാരങ്ങൾപാലിച്ചു മാത്രമേ കച്ചേരി നടത്താവൂ എന്ന ഹൈക്കോടതി നിർദേശം തന്നെയുണ്ട് . മുൻപ് ക്ഷേത്രത്തിനകത്ത് നടത്തിയിരുന്ന സംഗീതോത്സവം ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതിനെ തിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു , ക്ഷേത്രത്തിനകത്ത് നടത്തുന്ന അതെ പവിത്രതയോടെ പുറത്ത് സംഗീതോത്സവം നടത്താം എന്ന് ഹൈക്കോടതിയിൽ ദേവസ്വം നൽകിയ അഫിഡവിറ്റ് ഹൈക്കോടതി അംഗീകരിച്ചാണ് ഹർജി തീർപ്പാക്കിയത് . അതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രാചാരങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യ സ്ഥരാണ് എന്നാണ് ആക്ഷേപകർ ചൂണ്ടി കാട്ടുന്നത് .
