
ചെമ്പൈ, ആസ്വാദക മനസുകൾ കീഴടക്കി ഫ്ലൂട്ട് വാദനം

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ ത്തിലെ വിശേഷാൽ കച്ചേരിയിൽ ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ ഫ്ലൂട്ട് വാദനം ആസ്വാദക മനസുകൾ കീഴടക്കി . ടി ആർ സുബ്രഹ്മണ്യം രചിച്ച ബിഹാഗ് രാഗത്തിലുള്ള വർണ്ണം ( ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് , തുടർന്ന് ദീക്ഷിതർ കൃതിയായ ഗോവർധന ഗിരീശം ( ഹിന്ദോള രാഗം, രൂപക താളം ) ഊത്തുക്കാട് കൃതിയായ “ഓടോടി വന്തേൻ” (ധർമ്മ വതി രാഗം ,ആദി താളം),എന്നീ കീർത്തനങ്ങളും ആലപിച്ചു , സിന്ധു ഭൈരവി രാഗത്തിലു ള്ള “ഗോവിന്ദ ഗോപാല” ( ഖണ്ഡ ചാപ്പ് താളം ) ആലപിച്ചാണ് ഓടകുഴൽ വാദന ത്തിനു തിരശീല ഇട്ടത് .ആർ സ്വാമി നാഥൻ വയലിനിലും വൈപ്പിൻ സതീഷ് മൃദംഗത്തിലും അഞ്ചൽ കൃഷ്ണ അയ്യർ ഘടത്തിലും പക്കമേളമൊരുക്കി

സുധ രഞ്ജിത്ത് ആണ് ഇന്നത്തെ വിശേഷാൽ കച്ചേരിക്ക് തുടക്കംകുറിച്ചത് രേവ ഗുപ്തി രാഗത്തിലുള്ള സ്വാതി തിരുനാൾ കൃതിയായ “ഗോപാലക പാഹിമാം” ( താളം മിശ്ര ചാപ്പ് ) എന്ന കീർത്തനാം ആലപിച്ചാണ് സുധ രഞ്ജിത്ത് സംഗീതാർച്ചന ആരംഭിച്ചത് ., തുടർന്ന് “ദീന ശരണ്യ നേ”, “നഗുമോ മുഗനലേ”, ‘അപരാധ മു” , “കൃഷ്ണ നീ ബേഗനേ ബാരോ” എന്നീ കീർത്തനങ്ങളും ആലപിച്ചു .കെ സി വിവേക് രാജ വയലിനിലും ആലുവ ഗോപാലകൃഷ്ണൻ മൃദംഗത്തിലും ആലപ്പുഴ ജി മനോഹർ ഘടത്തിലും പിന്തുണ നൽകി

പാപ നശം ശിവൻ രചിച്ച ചക്രവാകം രാഗത്തിലുള്ള “ഗുരുവായൂരപ്പ” (ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് ഡൽഹി സുന്ദർ രാജൻ വിശേഷാൽ കച്ചേരിക്ക് തുടക്കമിട്ടത് , തുടർന്ന് ഗാന മൂർത്തി രാഗത്തിലുള്ള “ഗാന മൂർത്തേ”, ഹംസാ നന്ദി രാഗത്തിലുള്ള “പാവന ഗുരു പവന പുരാധീശം” തോ ടി രാഗത്തിലുള്ള “ശ്രീകൃഷ്ണം ഭജ മാനസ” എന്നിവ ആലപിച്ചു . സ്വാതി തിരുനാൾ കൃതിയായ വൃന്ദാവന സാരംഗ രാഗത്തിലുള്ള “ചലിയേ” (ആദി താളം ) ആലപിച്ചാണ് വിശേഷാൽ കച്ചേരി അവസാനിപ്പിച്ചത് . ഡൽഹി ശ്രീധർ വയലിനിലും , നൊച്ചൂർ നാഗരാജൻ മൃദംഗത്തിലും , കോട്ടയം ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി .
