Post Header (woking) vadesheri

ഉപഭോക്തൃ ദേശീയ കമ്മീഷൻ വിധി പാലിച്ചില്ല , ബിൽഡർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ: ദേശീയ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ, ബിൽഡർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ ചിയ്യാരം സ്വദേശി ജോസ്.കെ.വി.ഫയൽ ചെയ്ത ഹർജിയിലാണ് പൂങ്കുന്നത്തുള്ള ബ്ലൂ ജെയ് റിയാലിറ്റി ഉടമ അബ്ദുൾ ഗഫൂറിനെതിരെ ഇപ്രകാരം ഉത്തരവായത്.

Poonthanam

Vasudev Inn
Rugmani 700-200

തൃശൂർ അത്താണി കെൽട്രോൺ നഗറിലെ ബ്ലൂ ജെയ് പ്രോപ്പർട്ടിയിലെ വീട് പണി പൂർത്തിയാക്കി നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജോസിന് അനുകൂല വിധി ലഭിച്ചിരുന്നു. വിധിയിൽ നിന്ന് സംസ്ഥാന കമ്മീഷനിലും ന്യൂഡെൽഹിയിലെ ദേശീയ കമ്മീഷനിലും അപ്പീൽ ഫയൽ ചെയ്യപ്പെടുകയുണ്ടായി. ദേശീയ കമ്മീഷനിലെ വിധി പ്രകാരം 5,00,000 രൂപ അബ്ദുൾ ഗഫൂർ ജോസിന് നൽകേണ്ടതുണ്ടായിരുന്നു.

First Paragraph Jitesh panikar (working)

എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്നാണ് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജിയിൽ എതിർകക്ഷി അബ്ദുൾ ഗഫൂറിനെതിരെ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവിട്ടതു്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.