
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കളത്തിലിറങ്ങി.
നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ്് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടങ്ങളുടെ ആത്മവിശ്വാസവുമായി വേണം യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളത്തിലിറങ്ങാന്‍.

ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പും എത്തും. ഇനിയൊരു ഭരണത്തുടര്‍ച്ച താങ്ങാനാവില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഒരു തുടര്‍ച്ച കൂടി നേടി പുതു ചരിത്രം ചമയ്ക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. ഭാവി കേരളത്തില്‍ തങ്ങള്‍ നിര്‍ണായക ശക്തിയെന്നു തെളിയിക്കാനുള്ള നെട്ടോട്ടമാണ് എന്‍ഡിഎ നടത്തുന്നത്. മൂന്ന് മുന്നണികളും കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് മത്സരരംഗത്തെത്തുന്നത്.
