Post Header (woking) vadesheri

എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്നാവശ്യം: ആർ.എസ്.പി.( ലെഫ്റ്റ് ) കത്ത് നൽകി

Above Post Pazhidam (working)

തിരുവനന്തപുരം: എൽ.ഡി.എഫിൻ്റെ അസ്സോസിയേറ്റ് പാർട്ടിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി – ലെഫ്റ്റ് ) മുന്നണിയിൽ ഘടക കക്ഷിയാക്കണമെന്നാ വശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എൽ.ഡി.എഫ്.കൺവീനർ ടി.പി.രാമകൃഷ്ണൻ എന്നിവർക്ക് കത്ത് നൽകി.

Ambiswami restaurant

പതിനൊന്ന് വർഷമായി എൽ.ഡി.എഫിനോടൊപ്പം സഹകരിക്കുന്ന സാഹചര്യത്തിലാണ് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. എ.കെ.ജി സെൻ്ററിൽ നേതാക്കളെ നേരിൽ കണ്ടാണ് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി.സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ ആവശ്യം ഉന്നയിച്ചത്.

ഇടത് മുന്നണിയുടെ ഭാഗമെന്ന നിലയിൽ ആർ.എസ്.പി ( ലെഫ്റ്റ് )യെ ഉൾപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദൻ മാസ്റ്ററും, ടി.പി.രാമകൃഷ്ണനും പറഞ്ഞതായി ആർ.എസ്.പി ( ലെഫ്റ്റ് ) നേതാക്കൾ പറഞ്ഞു.

Second Paragraph  Rugmini (working)