
ഉപജില്ലാ കലോത്സവം, മമ്മിയൂര്‍ എല്‍ എഫ് സ്‌കൂള്‍ ഓവറോള്‍ ജേതാക്കള്‍

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വിഎച്ച്എസ് സ്‌കൂളില്‍ നടന്ന ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്്‌ളവര്‍ സിജിഎച്ച്എസ് സ്്കൂള്‍ ഓവറോള്‍ ചാമ്പ്യനായി.

550 പോയിന്റ് നേടിയാണ് എല്‍എഫ് സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം നേടിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും ചാവക്കാട് എംആര്‍ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ അധ്യക്ഷനായി.
എന്‍.കെ. അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഫീര്‍, മറ്റ് ജനപ്രതിനിധികളായ റഹീം വീട്ടിപ്പറമ്പില്‍, വി.എം.മുഹമ്മദ് ഗസാലി, സുഹറ ബക്കര്‍, കെ.എ.വിശ്വനാഥന്‍, ഷമീം അഷറഫ്, എ.കെ.വിജയന്‍, എ.സി.ബാലകൃഷ്ണന്‍, ആര്‍.പി.ബഷീര്‍, ഡിഇഒ ടി.രാധ തുടങ്ങിയവര്‍ സമാപനസമ്മേളനത്തില്‍ പ്രസംഗിച്ചു.

