
അവധി ദിനത്തിൽ ഭക്തർക്ക് ദുരിത ദർശനം

ഗുരുവായൂർ : അവധി ദിനത്തിൽ ഭക്തർക്ക് ദുരിത ദർശനം സമ്മാനിച്ച് ദേവസ്വം അധികൃതർ .ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഞായറാഴ്ച ഉദയാസ്തമന പൂജ വെച്ചതാണ് ഭക്തര്ക്ക് ദുരിതമായി മാറിയത് . ദർശനത്തിനായി രാവിലെ വരിയിൽ നിന്ന ഭക്തർക്ക് വൈകീ ട്ടാണ് ദർശനം ലഭിച്ചത് .

രാവിലെ വരിയിൽ നിന്ന് ഭക്തർക്ക് വൈകീട്ട് ദർശനം ലഭിച്ചപ്പോൾ വൈകീട്ട് ക്ഷേത്രത്തിൽ എത്തിയവർക്ക് ദർശനം ലഭിക്കാതെ പോയി , ആറു മണി കഴിഞ്ഞതോടെ ദർശനത്തിന് വരിയിൽ നിൽക്കുന്നത് തടയപ്പെട്ടു . അത്രക്കധികം ഭക്തർ വരിയിൽ ഉണ്ടായിരുന്നതിനാൽ ആണ് വൈകിട്ട് വന്നവർക്ക് വരിയിൽ നില്ക്കാൻ ഇടം ലഭിക്കാതെ പോയത്.

ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റി വെക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഉദയാസ്തമന പൂജ നടത്താൻ ദേവസ്വം മുൻപ് തീരുമാനിച്ചിരുന്നത് . എന്നാൽ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റി വെക്കരുതെന്ന സുപ്രീം കോടതി വിധി പറഞ്ഞിരുന്നു . . അതിനാൽ ഏകാദശി ദിവസം ഉദയാസ്തമന പൂജ നിർബന്ധമായും നടത്തണം .അങ്ങിനെയെങ്കിൽ ഇന്നത്തെ ഉദയാസ്തമന പൂജ ദേവസ്വത്തിന് ഒഴിവാക്കാമായിരുന്നു . ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയും മറ്റു കുടുംബാംഗങ്ങളും തമ്മിലുള്ള ശീത സമരത്തിൽ വലഞ്ഞത് തങ്ങളാണ് എന്നാണ് ഭക്തരുടെ ആക്ഷേപം .
പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കായിരുന്നു ക്ഷേത്രത്തിൽ കൂടാതെ മുപ്പതിൽ അധികം വിവാഹങ്ങളും ഉണ്ടായിരുന്നു
