
രാഷ്ട്രപിതാവിന്റെ വികലമായ പ്രതിമ , കോൺഗ്രസ് ഉപവാസം നടത്തി.

ഗുരുവായൂർ : നഗരസഭ ചെയർമാൻ്റെ മനസ്സിൽ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇത്രയും വികലമായ രീതിയിൽ ഗാന്ധിജിയുടെ പ്രതിമ ബയോ പാർക്കിൽ സ്ഥാപിക്കുകയില്ലായിരുന്നെന്നും
രാഷ്ട്രപിതാവിനെയും ദേശീയ നേതാക്കളെയും തമസ്ക്കരിക്കുന്ന ആർ എസ് എസ് നയം ഗുരുവായൂരിലും നടപ്പിലാക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ നടപടി എന്നും ഡി സി സി പ്രസിഡൻ്റ് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

ഗാന്ധിജിയുടെ പ്രതിമ വികലമായി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ മുനിസിപ്പൽ കോൺഗ്രസ്സ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി സി സി പ്രസിഡൻ്റ്.

രാഷ്ട്ര പിതാവിൻ്റെ വികലമായ പ്രതിമ സ്ഥാപിച്ച നടപടിയിൽ നഗരസഭ ചെയർമാൻ ഭാരത ജനതയോട് മാപ്പ് പറയണമെന്നും ഡി സി സി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ മുനിസിപ്പൽ കമ്മറ്റി കോ ഓർഡിനേറ്റർ ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ, ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി അഡ്വ ടി എസ് അജിത്, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മണ്ഡലം പ്രസിഡണ്ടുമാരായ ഓ കെ ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി വി ജോയ്, നേതാക്കളായ
കെ പി എ റഷീദ്, എ.ടി സ്റ്റീഫൻ, ബാലൻ വാറനാട്ട് ,റെജീന അസീസ്, ജീഷ്മ സുജിത്ത്, ശശി വാറനാട്ട് , വി കെ സുജിത്ത്, ബി മോഹൻ കുമാർ, പി എസ് രാജൻ എന്നിവർ പ്രസംഗിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം പ്രമുഖ ഗാന്ധിയൻ സി ഹരിദാസ് എക്സ് എം പി ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, കേരള കോൺഗ്രസ്സ് നേതാവ് തോമാസ് ചിറമ്മൽ, മുൻ യു ഡി എഫ് കൺവീനർ കെ നവാസ്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ , ഐ ൻ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് വി കെ വിമൽ എന്നിവർ പ്രസംഗിച്ചു.
നേതാക്കളായ സ്റ്റീഫൻ ജോസ്, സാബു ചൊവ്വല്ലൂർ, എം.പി ബഷീർ ഹാജി,വി എസ് നവനീത്, എം വി രാജലക്ഷ്മി, ജോയ് തോമസ്, ശശി പട്ടത്താക്കിൽ, പ്രേംജി മേനോൻ, ഷാജൻ വെള്ളറ, എന്നിവർ നേതൃത്വം നൽകി.
