Post Header (woking) vadesheri

എൻ എസ് എസ് കുടുംബ സംഗമം.

Above Post Pazhidam (working)

ഗുരുവായൂർ: എന്‍.എസ്.എസ് മല്ലിശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

കരയോഗം രക്ഷാധികാരിയും മുതിർന്ന അംഗവുമായ കെ.ശങ്കരനാരായണൻ നായരെ ചടങ്ങിൽ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി എം.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വനിത യൂണിയന്‍ പ്രസിഡന്റ് ബിന്ദു നാരായണന്‍, അഡ്വ.സി രാജഗോപാല്‍, പി.വി സുധാകരന്‍, പി.കെ രാജേഷ് ബാബു, ഡോ. വി അച്ചുതന്‍കുട്ടി, ഗോപി മനയത്ത്, ജ്യോതി രാജീവ്, കെ. രാധാമണി, പിയൂഷ.വി.പ്രദീപ്, ധ്വനി. എസ്. മേനോൻ, ഭാരതി അനിൽകുമാർ, പി.ശ്രീനിവാസൻ എന്നിവര്‍ സംസാരിച്ചു.

വനിത സമാജത്തിന്റെയും കൃഷ്ണാമൃതം തിരുവാതിക്കളി സംഘത്തിൻ്റേയും ആഭിമുഖ്യത്തില്‍ തിരുവാതിരക്കളിയും ബാലസമാജം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.

Second Paragraph  Rugmini (working)