
ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെ
ഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീകൃഷ്ണരു മനോജ് ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രതാപചന്ദ്രൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ട്രസ്റ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
