Header 1 vadesheri (working)

ചാവക്കാട് വികസന സദസ്സ്

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭയുടെ വികസന സദസ്സ്   എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ചടങ്ങിൽ.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായവരും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ചെയർമാൻ ഓഫ് ചെയർമാൻസ് ചേംബർ എം. കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. 

First Paragraph Rugmini Regency (working)

റിസോഴ്സ് പേഴ്സൺ ടി.എ. പ്രേമരാജൻ. ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലിം, പി.എസ്. അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതവും, നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി.എൽ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കേഴ്സ്, അംഗനവാടി അധ്യാപകർ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)