Post Header (woking) vadesheri

വിശ്വാസ സംരക്ഷണ യാത്ര ക്ക് ഉജ്ജ്വല സ്വീകരണം.

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ പാളികൾ, സ്വർണ്ണ പാളികൾ പതിപ്പിച്ച കട്ടിളപ്പടി അടക്കമുള്ള അമൂല്യ വസ്തുകൾ നഷ്ടപ്പെടാനിടയായ സംഭവത്തിന് ഉത്തരവാദികളായ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിനെ ആറ് മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കി ശിക്ഷ നൽകുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പ്രസ്താവിച്ചു.

Ambiswami restaurant

കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാപ്റ്റൻ ആയും,  ടി. എൻ പ്രതാപൻ  വൈസ് ക്യാപ്റ്റനായും ഉള്ള കെ.പി സി സി യുടെ വിശ്വാസ സംരക്ഷണ യാത്രക്ക് ഗുരുവായൂർ പടിഞാറെ നടയിൽ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാ ദാസ് മുൻഷി .

Second Paragraph  Rugmini (working)

സമ്മേളനത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. വിഷയത്തിന് ഉത്തരവാദിയായ ദേവസ്വം മന്ത്രി രാജി വക്കണമെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പിരിച്ചു വിടണമെന്നും സുരേഷ് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ബി ജെ പിയും , ആർ എസ് എസും വിശ്വഹിന്ദുപരിഷത്തും സമരമുഖത്തില്ലാത്തത് അവരും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും കൊടികുന്നിൽ പറഞ്ഞു. സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഈ കാര്യങ്ങൾ കൊടിക്കുന്നിൽ സൂചിപ്പിച്ചത്.

ദൈവവിശ്വാസികളാല്ലാത്ത സി പി എം നേതാക്കൾ ദേവസ്വം ബോർഡുകൾ ഭരിക്കുന്നത് കൊണ്ടാണ് ഇത്തരം കൊള്ളകൾ ദേവസ്വങ്ങളിൽ നടക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു.    കെ പി സി സി ജനറൽ സെക്രെട്ടറി മാരായ സി ചന്ദ്രൻ, കെ. പി ശ്രീകുമാർ , യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ, മുൻ ഡി സി സി പ്രസിഡണ്ടുമാരായ ഓ.. അബ്ദുറഹ്മാൻ കുട്ടി, എം.പി വിൻസെൻ്റ്, ജോസ് വള്ളൂർ, മുൻ എം എൽ എ അനിൽ അക്കര  , ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, വടക്കേക്കാട് ബ്ലോക്ക് പ്രസിഡണ്ട് വി.കെ ഫസലുൽ അലി, കെ പി സി സി സെക്രട്ടറിമാരായ കെ. ബി ശശികുമാർ, സുനിൽ അന്തിക്കാട്, സി സി ശ്രീകുമാർ, രാജേന്ദ്രൻ അരങ്ങത്ത്,

Third paragraph

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, ഡി സി സി സെക്രട്ടറിമാരായ അഡ്വ ടി എസ് അജിത്, കെ ഡി വീരമണി , എ എം അലാവുദ്ദീൻ, ഫൈസൽ ചാലിൽ , ബ്ലോക്ക് പ്രസിഡണ്ടുമാരായ സി.ജെ സ്റ്റാൻലി, കെ. എസ് ദീപൻ , പി ഐ ഷൗക്കത്തലി, സുരേഷ് മമ്പറമ്പിൽ, അഡ്വ സി ബി രാജീവ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് മാരായ സി എ ഗോപ പ്രതാപൻ, ആർ രവികുമാർ, ഉമ്മർ മുക്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു.