Post Header (woking) vadesheri

ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂളിന് ദേവസ്വത്തിൻ്റെ ആദരം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രവത്തന മികവ് പുലർത്തിയ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്നേഹാദരം നൽകി.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനിൽ നിന്നും പ്രിൻസിപ്പാൾ ടി.എം. ലത ടീച്ചർ, എൻ.എസ്.എസ് ലീഡർമാരായ വേദ, അഭിനവ്.ആർ. മേനോൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്‌, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺ കുമാർ, അധ്യാപകരായ എം.എൻ. സനോജ് കുമാർ, പി. സൂര്യതേജസ്, എൻ.എസ്.എസ് വളണ്ടിയർമാരായ ശ്രീനന്ദ, ഗംഗ എന്നിവർ സന്നിഹിതരായി.