
സ്വാതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിക്കാത്തവരാണ് ആർ എസ്സ് എസ്സും, കമ്മ്യുണിസ്റ്റുകളും. സുധീരൻ

ചാവക്കാട് : രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി യാതൊരു ത്യാഗവും സഹിക്കാത്തവരാണ് ആർ.എസ്സ്.എസ്സും,കമ്മ്യൂണിസ്റ്റുകളുമെന്ന് കോൺഗ്രസ്സ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു . ഇന്ന് രാജ്യം ഭരിക്കുന്ന നരേന്ദ്ര മേദി വോട്ടീ ചോർ നടത്തിയാണ് അധികാരത്തിൽ ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ചാവക്കാട്മണ്ഡലംതിരുവത്ര-നോർത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എം. സുധീരൻ.ഇ.പി. ഷാഫി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് നേതാക്കളായ ടി.എസ് അജിത്ത്, സി.എ. ഗോപ പ്രതാപൻ, കെ.വി.ഷാനവാസ്, എം. എസ് ശിവദാസ്, കെ. നവാസ്, കെ.വി. സത്താർ, കെ.എച്ച്. ഷാഹുൽ ഹമീദ്, എച്ച് എം. നൗഫൽ, കെ.വി.യൂസഫ് അലി, സി.കെ. ബാലകൃഷ്ണൻ, കെ.എം. ഷിഹാബ്, ഷുക്കൂർ കോനാരത്ത്, കെ.കെ ശ്രീകുമാർ,ഹസീന സുബൈർ, അബ്ബാസ് താഴത്ത്, എ.എസ്. സജിത്ത്, ഷെഹീബ് മജീദ്എന്നിവർ സംസാരിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാക്കളേയും, സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചവരേയും, വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളീച്ച വരെ ആദരിക്കുകയും, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. ചികിത്സാ സഹായവും , പച്ചക്കറി തൈ,ഗ്രോ ബാഗ് വിതരണവും കുടുംബ സംഗമത്തിൻ്റെ ഭാഗമായി നടന്നു.