ഗുരുവായൂരിൽ പുതിയ മേൽശാന്തി ചുമതലയേറ്റു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ചുമതയേറ്റു . അടുത്ത ആറുമാസക്കാലം പുറപ്പെടാ ശാന്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹം ഭഗവാനെ സേവിക്കും .

First Paragraph Rugmini Regency (working)

ചൊവ്വാഴ്ച അത്താഴ ശീവേലി കഴിഞ്ഞു ഭഗവാന്റെ തിടമ്പ് ശ്രീകോവിലിൽ കയറ്റിയ ശേഷം മേൽ ശാന്തി യായ കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി, തന്ത്രി ദിനേശൻ നമ്പൂതിരി പാടിന്റെ സാന്നിധ്യത്തിൽ നമസ്കാര മണ്ഡപത്തിൽ കമഴ്ത്തിവെച്ച വെള്ളി കുടത്തിന് മുകളിൽ ക്ഷേത്ര ത്തിന്റെ താക്കോൽ കൂട്ടം വെച്ച്‌ ഭഗവാന് പണക്കിഴി വെച്ച് നമസ്കരിച്ചു .തുടർന്ന് സുധാകരൻ നമ്പൂതിരി ഭഗവാനെ നമസ്കരിച്ച് താക്കോൽ കൂട്ടം എ ടുത്ത് ചുമതലയേറ്റു .

കൊടിമര ചുവട്ടിൽ എത്തിയ അച്യുതൻ നമ്പൂതിരിയെ ദേവസ്വം ചെയർമാൻ പൊന്നാട ചാർത്തി ആദരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി യായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യ പത്രവും , മുൻ മേൽശാന്തി എന്ന ഐ ഡി കാർഡും നൽകി . ഭരണ സമിതി അംഗം സി മനോജ് , അഡ്മിനിസ്ട്രേറ്റർ ഒ . ബി അരുൺ കുമാർ,ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ , ക്ഷേത്രം മാനേജർ എ വി പ്രശാന്ത് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവർ സംബന്ധിച്ചു . തുടർന്ന് അദ്ദേഹത്തെ ദേവസ്വം വാഹനത്തിൽ എടപ്പാൾ മുതൂർ ഉള്ള വീട്ടിലേക്ക് അദ്ദേഹത്തെ ആനയിച്ചു

Second Paragraph  Amabdi Hadicrafts (working)