വേൾഡ് ഹാർട്ട് ഡേ, ബീച്ചിൽ കൂട്ടയോട്ടം

Above Post Pazhidam (working)

ചാവക്കാട് : വേൾഡ് ഹാർട്ട് ഡേ യിൽ ചാവക്കാട്ബീ ച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

First Paragraph Rugmini Regency (working)


ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുത്തൻ കടപ്പുറം വരെ നടത്തിയ കൂട്ടയോട്ടം ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹൃദയാരോഗ്യം സംരക്ഷണം എന്ന വിഷയത്തിൽ
ഡോ: സൗജാദ് മുഹമ്മദും, മാനസികാരോഗ്യവും വായമവും എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരിയും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

Second Paragraph  Amabdi Hadicrafts (working)

ബീച്ച് ലവേഴ്സ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ, നഴ്സിംഗ് സൂപ്രണ്ട് അജിത ദേവി, ബീച്ച് ലവേഴ്സ് നേതാക്കളായ
അബ്ദുൽ മനാഫ്,
കെ.വി.ഷാനവാസ്, ഉമ്മർ കരിപ്പായിൽ,ഷാജഹാൻ, ഹുസൈൻ, അക്ബർ,സുധീർ പുന്ന, ഹസ്സൻ സേട്ടു, സലാം മുതുവട്ടൂർ, മൊയിനുദ്ദീൻ,അഷ്റഫ്, സലീം ഹാജി, ഷറഫുദ്ദീൻ,ഫിറോസ്,ബിജു, അലിമോൻ, എന്നിവർ പരിപാടികൾക്ക് നേത്രത്ത്വം നൽകി