
ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ കുടുംബ സംഗമം

ഗുരുവായൂർ : പരസ്പര സ്നേഹം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ പറഞ്ഞു.സേവന ജീവകാരുണ്യ പാലിയേറ്റീവ് മേഖലകളിൽ സജീവമായ ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ.

വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പ്രവാസികളുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഓണസന്ധ്യയും ഉണ്ടായി.പ്രസിഡണ്ട് അഭിലാഷ്.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുമേഷ് കൊളാടി, അബ്ദുൾ അസീസ് പനങ്ങായി എന്നിവർ സംസാരിച്ചു
