Post Header (woking) vadesheri

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . അണ്ടത്തോട് ചെറായി പൂളക്കാട്ട് വീട്ടിൽ പ്രേമന്റെ മകൻ പ്രണവ് (25) കടപ്പുറം തൊട്ടാപ് മാട് കാണോത്ത് കാസിം മകൻ റാഷിക് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് ,

Ambiswami restaurant

കഴിഞ്ഞ മാസം 26 രാത്രി ഒരുമനയൂർ കമ്പനിപ്പടിക്കടുത്ത് വെച്ച് .
തങ്ങൾപടി സ്വദേശി പൊന്നേത്ത് വീട്ടിൽ ഫദലു(29)വിനാണ് കുത്തേറ്റത്. അഞ്ചു പേർ ചേർന്നാണ് യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ചത് ഒന്നാംപ്രതിയായ അർഷാദിനെ പിറ്റേദിവസം അറസ്റ്റ് ചെയ്തിരുന്നു .ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ ബാംഗ്ലൂരിൽ നിന്നും പൊന്നാനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്

അറസ്റ്റ് ചെയ്ത റാഷിക്കിനെതിരെ മാരാരി കളും പോലീസ് സ്റ്റേഷനിൽ എം ഡി എം എ കയ്യിൽ വച്ചതിനും കേസുണ്ട്. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിമൽ , എസ് ഐ ശരത് സോമൻ ,എസ് സി പി ഒ അജിത് ലാൽ സി പി ഒ മാരായ അരുൺ ജി , അരുൺ ടി , രജിത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Second Paragraph  Rugmini (working)