ക്ഷേത്രത്തിലേക്ക്സരസ്വതി ദേവിയുടെ പാരമ്പര്യ ചുമർചിത്രം

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉപദേവതയായ സരസ്വതി ദേവിയുടെ ശ്രീകോവിലിൽ സ്ഥാപിക്കാൻ പാരമ്പര്യ തികവോടെയുള്ള ചുമർചിത്രം തയ്യാറായി. പുതിയ സരസ്വതി ദേവിയുടെ ചുമർചിത്രം ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി. ദേവസ്വം കോൺഫറൻസ് ഹാളിലായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി നിർദേശിച്ചതനുസരിച്ച് ,ചുമർചിത്ര കലാകാരൻ ഡോ.കെ.യു.കൃഷ്ണ കുമാറാണ് ധ്യാനശ്ളോകപ്രകാരം ചിത്രം വരച്ചത്.

First Paragraph Rugmini Regency (working)

വലതു കൈയ്യിൽ ജ്ഞാനമുദ്രയും ഇടതു കൈയിൽ അമൃതകുംഭവും ഒപ്പം ഗ്രന്ഥവും രുദ്രാക്ഷമാലയും വഹിച്ചു അനുഗ്രഹ കലകളോടെ തൂവെള്ള നിറത്തിൽ താമരയിൽ പരിലസിക്കുന്ന ദേവിയുടെ ചിത്രം ഭക്ത്യാനന്ദമേകും.വിജയദശമി ദിനത്തിൽ കൂത്തമ്പലത്തിലും വിദ്യാരംഭചടങ്ങിലും സരസ്വതി ദേവിയുടെ ചിത്രം ഉണ്ടാകും. പിന്നീട് ഗണപതി ക്ഷേത്രത്തിന് എതിർവശത്തെ സരസ്വതി ക്ഷേത്രത്തിൽ സ്ഥിരമായി ചിത്രം സ്ഥാപിക്കും. സമർപ്പണ ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, മരാമത്ത് എക്സി.എൻജിനിയർ എം.കെ.അശോക് കുമാർ,ഡോ.മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി