
ഇരട്ടപ്പുഴ ഉദയ വായനശാല ഗോൾഡൻ ജൂബിലിയുടെ നിറവിൽ

ചാവക്കാട് : അര നൂറ്റാണ്ട് പിന്നിടുന്ന ഇരട്ടപ്പുഴ ഉദയ വായനശാലയുടെ അമ്പതാം വാർഷികാഘോഷം സെപ്റ്റംബർ 28ന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ നടക്കുന്ന പൊതു സമ്മേളനം
കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും .മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ മുഖ്യ അതിഥിയാവും

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി . കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് . മാധ്യമ പ്രവർത്തകൻ കെ സി ശിവദാസ് . ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വിശ്വംഭരൻ തുടങ്ങി പ്രമുഖർ സംബന്ധിക്കും .സാംസ്കാരിക സമ്മേളനം ആദര സദസ്
മണലൂർ ഗോപിനാഥന്റെ ഓട്ടൻതുള്ളൽ ഉദയ വായനശാല കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
തുടങ്ങിയവ അരങ്ങേറും

50 വർഷങ്ങൾക്ക് മുമ്പ് ഇരട്ടപ്പുഴയിൽ തുടക്കം കുറിച്ച ഗ്രാമീണ വായനശാലയാണ് പിന്നീട് ഉദയ വായനശാല എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങിയത്.
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കൂടിയാണ് നടക്കുന്നത്.
13000 രത്തിലധികം പുസ്തകങ്ങൾ ഇന്ന് വായനശാല ലൈബ്രറിയിൽ നിലവിലുണ്ട് .
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ആച്ചി ബാബു. സെക്രട്ടറി വലീദ് തെരുവത്ത് . പ്രോഗ്രാം ചെയർമാൻ എ എൻ സഹദേവൻ വാർഡ് അംഗം പ്രസന്ന, സതിഭായി, സുബൈർ, മോഹനൻ, എം എസ് പ്രകാശൻ .സി കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു