ക്യാപ്റ്റൻ ലക്ഷ്മി ഷീ സ്റ്റേ ഹോം അനധികൃതം: കെ.പി. ഉദയന്‍

Above Post Pazhidam (working)

ഗുരുവായൂര്‍ :ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ ഉള്ള നഗരസഭയുടെ ഷീ സ്റ്റേ ഹോം പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആരോപിച്ചു. രണ്ട് മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിനു നമ്പറിടാന്‍ പോലും നഗര
സഭ തയ്യാറായിട്ടില്ല . നിയമ വിരുദ്ധമായാണ് നമ്പര്‍ ഇല്ലാത്ത കെട്ടിടത്തില്‍ ആളുകളെ താമസിപ്പിക്കുന്നത് .

Poonthanam
Rugmani 700-200

ഇത് വഴി . മറ്റുള്ളവര്‍ക്കും ഇങ്ങനെ ചെയ്യാം എന്ന സന്ദേശമാണ് നഗരസഭ നല്‍കുന്നത്. കെട്ടിടത്തിനോടൊപ്പം അടുപ്പ് കത്തിച്ച് ഉദ്ഘാടനം ചെയ്ത ഭക്ഷണശാല മാസങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ ഇതൊക്കെ പരിശോധിക്കണമെന്നും നമ്പറോ ലൈസന്‍സോ ഇല്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അവാര്‍ഡുണ്ടാവുമോയെന്നും ഉദയന്‍ പരിഹസിച്ചു

Vasudev Inn