
ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണം.

ഗുരുവായൂർ : ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണമെന്നു് ശുഭ ശ്രീകുമാർ (സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം) ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി സമാദരണ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ മഹാസമാധിസമാദരണസദസ്സ് ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് പി.എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി പി സുനിൽകുമാർ, വിമലാനന്ദൻ , പഞ്ചായത്ത് കമ്മറ്റി അംഗം, പി. വി. ഷൺമുഖൻ, കൗൺസിലർമാരായ കെ. പ്രധാൻ, കെ.കെ. രാജൻ, കെ.ജി.ശരവണൻ, രാമചന്ദ്രൻ, പി.കെ.മനോഹരൻ, വനിതാ സംഘം പ്രസിഡണ്ട് രമണി ഷൺമുഖൻ , സെക്രട്ടറി
ശൈലജകേശവൻ, വൈസ് പ്രസിഡണ്ട് സതി വിജയൻ, തുടങ്ങയവർ സംസാരിച്ചു.

രാവിലെ മുതൽ നടന്ന ശാന്തിഹവനത്തിന് ചന്ദ്രബോസ് ശാന്തി നേതൃത്വം നൽകി. ഭജനാവലിക്ക് ഷീന , ജീജ, സുരേഷ്, മിനി, രജനി, വിജയ തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 3 മണിക്ക് സമാധി പൂജയും, 3.10 ന് ദൈവദശകം, 3.15 ന് സമാധിഗീതം ചൊല്ലി. ശേഷം 3.30 ന് നഗരം ചുറ്റി ശാന്തി യാത്രയും നടന്നു . ശാന്തിയാത്രക്ക് കെ.ആർ ഉണ്ണികൃഷ്ണൻ, സുകുമാരൻ അമ്പാടി, അശോകൻ സ്വാമി,ഷീബ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.