കലാമണ്ഡലം രാമ ചാക്യാർക്ക് പുരസ്കാരം സമ്മാനിച്ചു

Above Post Pazhidam (working)

.ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരാറുള്ള നൃത്ത-സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവ്വഹിച്ചു. പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ സ്മരണാർത്ഥം ദേവസ്വം എല്ലാ വർഷവും നൽകി വരാറുള്ള പുരസ്കാരം കലാമണ്ഡലം രാമ ചാക്യാർക്ക് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പുരസ്കാരം സമ്മാനിച്ചു

Poonthanam

Vasudev Inn
Rugmani 700-200

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ്റെ അദ്ധ്യക്ഷത വഹിച്ചു . മലബാർ ദേവസ്വം ബോർഡ് മലപ്പുറും ഡിവിഷൻ അസി.കമ്മീഷണർ കെ.കെ. പ്രമോദ് . വാർഡ് കൗൺസിലർ രേണുക ശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ. ജയകുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.കെ.ഗോവിന്ദ് ദാസ്, കെ.കെ. വിശ്വനാഥൻ, മുൻ ട്രസ്റ്റി ബോർഡ് അംഗം പി.സുനിൽകുമാർ, പി.എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു. വി.പി. ഉണ്ണികൃഷ്ണൻ അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് മഹാദേവൻ തിരുവന്തപുരത്തിൻ്റെ വീണ കച്ചേരിച്ചും ഉണ്ടായി.


തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്തരായ സംഗീതജ്ഞരുടെ സംഗീത കച്ചേരി, നൃത്ത-നൃത്യങ്ങൾ, എല്ലാ ദിവസവും രാവിലെ ഏഴു മുതൽ സംഗീതാർച്ചന, വൈകിട്ട് 4.30 മുതൽ നൃത്താഞ്ജലി, വിജയ ദശമി ദിവസം വൈകിട്ട് കഥകളി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന തൃകാല പൂജ, സരസ്വതി പൂജ, ലക്ഷാർച്ചന, വെണ്ണജപം, അപ്പം, വടമാല, എന്നിവ ഭക്തജനങ്ങൾക്ക് രശീതി യാക്കാവുന്നതാണ്

First Paragraph Jitesh panikar (working)