
മഹാസമാധി ദിനാചരണത്തിന് തുടക്കമായി.

ഗുരുവായൂർ : എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് തുടക്കമായി. ഗുരുവായൂർ യൂണിയൻ ഹാളിൽ ചേർന്ന ആദ്യദിന യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ. സജീവൻ അധ്യക്ഷത വഹിച്ചു.

ശിവഗിരി മഠം ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. പി. പി സുനിൽകുമാർ, സി.എ. സുഗതൻ, പി.കെ മനോഹരൻ, രമണി ഷണ്മുഖൻ സംസാരിച്ചു. എ.എസ് വിമലാനന്ദൻ സ്വാഗതവും കെ കെ രാജൻ നന്ദിയും പറഞ്ഞു.