
വധ ശ്രമം, ബി ജെ പി പ്രവര്ത്തകന് ഒമ്പതര വർഷം കഠിന തടവ്.

ചാവക്കാട് : സിപിഐഎം പ്രവർത്തകനെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് വിവിധ വകുപ്പുകളിൽ ആയി ആകെ ഒമ്പതര വർഷം കഠിന തടവും 25000 /- രൂപ പിഴയും ശിക്ഷകാട്ടകമ്പാൽ ,കരിച്ചാൽ കടവിൽ താമസിക്കുന്ന മടിശ്ശേരി വീട്ടിൽ ബാലൻ മകൻ സജിയെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാലാം പ്രതിയായ കാട്ടാക്കമ്പാൽ പെങ്ങാമുക്ക് ആനപ്പറമ്പ് താമരക്കാട്ടിൽ വീട്ടിൽ ശ്രീധരൻ മകൻ ശ്രീശാന്തി 37 നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ ഒമ്പതര വർഷം കഠിന തടവിനും 25000/- രൂപ പിഴ അടയ്ക്കാനും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവിനും ശിക്ഷിച്ചത്…

ഒന്നാംപ്രതി ഒളിവിലായതിനാൽ വിചാരണയ്ക്കായി ഹാജരായിരുന്നില്ല..
രണ്ടും മൂന്നും പ്രതികളെ വിവിധ വകുപ്പുകളിൽ ആയി ആകെ ഏഴര വർഷം കഠിനതടവിനും 25000/- രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവിനും 11.07.2023 തീയതിയിൽ കോടതി ശിക്ഷിച്ചിരുന്നു…

2018 മെയ് അഞ്ചാം തീയതി രാത്രി 09.00 മണിക്കാണ് കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സജി ചെങ്ങാമുക്കിലുള്ള ബിജോയ് എന്നയാളുടെ കല്യാണചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ചിറക്കല്ലിലുള്ള അറഫ കല്യാണ മണ്ഡപത്തിൽ നിന്നിരുന്ന സമയം ഒന്നാംപ്രതി കാട്ടകാമ്പാൽ പെങ്ങാമുക്ക് ആനപ്പറമ്പ് താമരക്കാട്ടിൽ വീട്ടിൽ രാമൻ മകൻ വിജയ52 നും മറ്റു പ്രതികളായ ആനപ്പറമ്പ് വിലാസിനി മകൻ വിനു32 , ആനപറമ്പ് കളരിക്കൽ വീട്ടിൽ ഗോപാലക്കുറുപ്പ് മകൻ പ്രദീപ് 32 , ആനപ്പറമ്പ് താമരക്കാട്ടിൽ വീട്ടിൽ ശ്രീധരൻ മകൻ ശ്രീശാന്ത്37 എന്നിവർ ചേർന്ന് മണ്ഡപത്തിൽ നിന്ന് പുറത്തിറങ്ങിയ സജിയെ റോഡരികിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ല് കഷ്ണങ്ങൾ എടുത്തറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സജിയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിവരുന്നത് കണ്ട് പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും കൂടി ചേർന്ന് ഗുരുതരമായി പരിക്കേറ്റ സജിയെ ചികിത്സയ്ക്കായി അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു..
..
പിഴ സഖ്യ പരിക്കുപറ്റിയ സജിക്ക് കൊടുക്കുന്നതിനെ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്..പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി. കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന യു കെ . ഷാജഹാൻ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി എസ് സന്തോഷ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രജിത്കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു…