Post Header (woking) vadesheri

പോലീസുകാരെ പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരും : വി എസ്.സുജിത്

Above Post Pazhidam (working)

കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരു മെന്നും മർദനമേറ്റ സുജിത് അഭിപ്രായ പ്പെട്ടു.

Ambiswami restaurant

  ഒരു സസ്‌പെൻഷൻ കൊണ്ട് പൊതുസമൂഹത്തിൻ്റെ കണ്ണിൽ പൊടിയിടാൻ സർക്കാർ ശ്രമിക്കേണ്ടെന്നും
സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു
രാജ്യത്തെ പോലിസ് സ്റ്റേഷനുകളിൽ സിസി ടിവി പ്രവർത്തനരഹിതമാക്കി പോലിസ് നടത്തുന്ന കള്ളകളിയിൽ സിപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ കേസിൽ സുജിത് കക്ഷി ചേരും. ഈ കൊടിയ മർദ്ദനം
സുപ്രീം കോടതി കണ്ട് തീരുമാനമെടുക്കട്ടെ.
അനിൽഅക്കര കൂട്ടി ചേർത്തു.

  ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ നുഹ്മാന്‍, സിപിഒ മാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. റേഞ്ച് ഡിഐജി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്

Second Paragraph  Rugmini (working)