
കോട്ടപ്പടി പള്ളിയിൽ ഓണാഘോഷം.

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു ഓണാഘോഷ പരിപാടികൾ വികാരി . ഫാ. ഷാജി കൊച്ചു പുരക്കൽ ഉദ്ഘാടനം ചെയ്തു വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഘോഷയാത്ര, കുട്ടി മാവേലി, തീറ്റ മത്സരം, സ്പൂൺ റൈസ്, സാരി ഉടുപ്പിക്കൽ, പൂക്കള മത്സരം, ബോൾ പാസിങ്, തുടങ്ങി മത്സരങ്ങളും നടന്നു എല്ലാവർക്കും പാലട പ്രഥമൻ പായസം വിതരണം ചെയ്തു.

യൂത്ത്, സീനിയർ, സി എൽ സി ഒരുക്കിയ ഓണ വിഭവങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് അസിസ്റ്റൻറ് വികാരി. . ഫാ. തോമസ് ഊക്കൻ, കൈക്കാരന്മാരായ സെബി താണിക്കൽ, ബാബു വി കെ, പോളി കെ പി, ഡേവിസ് സി കെ, കേന്ദ്രസമിതി കൺവീനർ ജോൺപോൾ, ബോബി തോമസ്, സോണി തോമസ്, മനീഷ് സുരേഷ്, സുമി ബിജോ, ഷിജി ഷാജു, ബെന്നി വടക്കൻ, അന്ന ബാബു, ജോയൽ കെ കെ പി ആർ ഓ ബിജു അന്തിക്കാ ട്ട് എന്നിവർ നേതൃത്വം നൽകി