Post Header (woking) vadesheri

വോട്ടർ പട്ടിക, അബദ്ധ പഞ്ചാഗം : കോൺഗ്രസ്‌

Above Post Pazhidam (working)

ഗുരുവായൂർ :  കഴിഞ്ഞ ദിവസം പുറത്തിറക്കിയ തദ്ദേശ സ്ഥാപന പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ തെററുകളുടെ കൂമ്പാരമായി അബദ്ധ പഞ്ചാംഗമായി മാറിയിരിക്കുകയാണെന്ന്ഗുരുവായൂർമണ്ഡലംകോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Ambiswami restaurant

ജീവിച്ചിരിക്കുന്നവർ, പരേതാക്കളാക്കുന്നവരും ,വ്യക്ത്വതയും, സൂക്ഷ്മതയും ഇല്ലാതെ തിരക്കിട്ട് തയ്യാറാക്കിയതിന്റെ എല്ലാഅബദ്ധങ്ങളുംതെളിഞ്ഞ്നിൽക്കുകയാണെന്നുംയോഗം ചൂണ്ടിക്കാട്ടി. നീതിപൂർവകമായ തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിയ്ക്കുവാൻ വോട്ടർ പട്ടിക നിലവിലെ തെററുകൾ എല്ലാം പരിഹരിച്ച് ശരിയായ പട്ടികയായി തയ്യാറക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ പട്ടികയിലുള്ള പരാതികൾക്ക് സമയം അനുവദിച്ച് വിഷയം പരിഹരിക്കണമെന്നും ഇക്കാര്യത്തിൽ എത്രയും വേഗം സത്വര നടപടികൾകൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷനും, ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് – മണ്ഡലം നേതാക്കൾ സംസാരിച്ചു

Second Paragraph  Rugmini (working)