നഗരസഭയുടെ ഓണാഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം  ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  ഇന്ദിരാ ഗാന്ധി ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ. എം. ഷഫീർ, എ. സായിനാഥൻ, എ. എസ്. മനോജ്, ബിന്ദു അജിത് കുമാർ , ഷൈലജ സുധൻ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

Vasudev Inn

പൂക്കള മത്സരം, തിരുവാതിരക്കളി,വടംവലി, കസേരകളി,സ്പൂൺ റേസ്,സുന്ദരിക്ക് പൊട്ടുതൊടൽ, ഉറിയടി എന്നീ കായിക മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദമായ ഓണസദ്യയും ഉണ്ടായി.