Header 1 vadesheri (working)

ഭക്തരെ തടഞ്ഞ് ഗുരുവായൂർ ക്ഷേത്ര നടയിലെ സഞ്ചി വിൽപന.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നടയിൽ ഭക്തരെ തടഞ്ഞ് സഞ്ചി വില്പന. ദേവസ്വത്തിനെ വെല്ലു വിളിച്ചു നടത്തുന്ന കച്ചവടം നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വംഅധികൃതർ . ക്ഷേത്രം പടിഞ്ഞാറേ നടയിലെ കച്ചവടക്കാർ ആണ് ക്ഷേത്ര നടയിൽ ഭക്തര്ക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന തരത്തിൽ സഞ്ചി വിൽപ്പനതകൃതിയായി നടക്കുന്നത് . മാർക്കറ്റിലെ ഇറച്ചി വിൽപ്പനക്കാർ വരെ തോറ്റുപോകുന്ന രീതിയിലാണ് ഈ സംഘം ഭക്തരെ തടഞ്ഞു നിറുത്തി കച്ചവടം ചെയ്യുന്നത് .കസ്റ്റമറെ പിടിക്കാൻ സ്ത്രീകളെയാണ് സംഘം രംഗത്ത് ഇറക്കിയിരിക്കുന്നത് .

First Paragraph Rugmini Regency (working)

ദേവസ്വം റോഡുകളിൽ ഒരു വിധ കച്ചവടവും അനുവദിക്കരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കുമ്പോൾ ആണ് അതിനെ എല്ലാം ധിക്കരിക്കുന്ന രീതിയിൽ വ്യാപാരം പൊടി പിടിക്കുന്നത്. . ഇത് തടയാൻ ശ്രമിക്കുന്ന ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെ സഞ്ചി വിൽക്കുന്ന സ്ത്രീകൾ അസഭ്യം പറഞ്ഞു ഓടിക്കുകയാണെന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു . തങ്ങൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടി എടുക്കുവാൻ ദേവസ്വം അധികൃതർ തയ്യാറാ കു ന്നില്ല എന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൂട്ടിചെർത്തു .

Second Paragraph  Amabdi Hadicrafts (working)

അതെ സമയം കച്ചവടക്കാരും ദേവസ്വ ത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മി ലുള്ള ചില കൊടുക്കൽ വാങ്ങൽ കാരണമാണ് ഹൈക്കോടതി വിധിയെ പോലും ധിക്ക രിക്കാ ൻ ഈ കച്ചവടക്കാർക്ക് കഴിയുന്നതെന്ന ആക്ഷേപം ശക്തമാണ് , അന്നന്നത്തെ അന്നത്തിനു വേണ്ടി ലോട്ടറി കച്ചവടം നടത്തുന്ന പാവപ്പെ ട്ടവരെ പോലും ക്ഷേത്ര നടയിൽ നിന്നും ഓടിക്കുന്ന ദേവസ്വത്തിന് ഭക്തരെ തടഞ്ഞു സഞ്ചി വിൽപന നടത്തുന്ന കച്ചവടക്കാർക്കെതിരെ നടപടി എടുക്കാൻ കഴിയാത്തത് ദുരൂഹമാണ്